Breaking News

തെരുവ് നായകൾ കയ്യടക്കി ബളാലും പരിസരവും കാൽനടയാത്രക്കാരെയും വാഹന യാത്രക്കാരെയും അക്രമിക്കുന്നതായി നാട്ടുകാർ


ബളാൽ: തെരുവ് നായകൾ റോഡ് കയ്യടക്കിയതിനാൽ ജനങ്ങൾ ഭയപ്പാടിൽ . ബളാൽ പഞ്ചയാത്തിലെ രണ്ടാം വാർഡ് വീട്ടിയൊടി, അരീങ്കല്ല്, അരീക്കര പ്രദേശവും ബളാൽ ടൗൺ സ്ക്കൂൾ പരിസരം കമ്യൂണിറ്റി ഹാൾ പരിസരം എന്നിവിടങ്ങൾ തെരുവ് നായകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ കൂട്ടം കൂട്ടാമായി സമീപ പ്രദേശങ്ങളിലെ വീടുകളിൽ എത്തി പരാക്രമം കാണിക്കുന്നതോടൊപ്പം വീടും പരിസരവും വൃത്തികേടാക്കുകയും ചെയ്യുന്നു. ജനങ്ങൾ ഭയന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.  തെരുവുനായകൾ വാഹനങ്ങൾക്ക് പിറകെ ഓടി അക്രമിക്കുന്നതിനാൽ ബളാൽ, അരീങ്കല്ല്,  പരപ്പ റോഡിൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത്  നിത്യ സംഭവമാണ്. അംഗൻവാടി സ്കൂൾ കോളേജ് വിദ്യാർത്ഥികളും വഴിയാത്രക്കാരും ഇതുവഴി സഞ്ചരിക്കുന്നതും ഭയത്തോടെയാണ്. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments