Breaking News

"കാസർകോടിൻ്റെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എം.പി മുന്നിട്ടിറങ്ങിയാൽ മരണം വരെ നിരാഹാര സമരവുമായി കൂടെ നിൽക്കും": ജനകീയ വാട്സ്ആപ്പ് ഗ്രൂപ്പിൽ എം.പി രാജ് മോഹൻ ഉണ്ണിത്താനോട് സ്വന്തം ഘടകകക്ഷിയിലെ യൂത്ത് നേതാവിന്റെ വെല്ലുവിളി


കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കാസർഗോഡ് ജില്ലയിൽ അനുവദിച്ച മെഡിക്കൽ കോളേജ് പൂർണത പ്രവർത്തന സജ്ജം ആക്കണമെന്നും സംസ്ഥാന സർക്കാറിന് നിരന്തരം നിവേദനങ്ങളും പരാതികളും അയച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നപ്പോൾ ജനങ്ങൾ ഒറ്റക്കെട്ടായി കക്ഷി രാഷ്ട്രീയ ഭേദമന്യേ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ കാസർഗോഡിന്റെ ജനകീയനായ എംപിക്ക് സ്വന്തം ഘടകകക്ഷിയിലെ യുവ നേതാവിന്റെ വെല്ലുവിളി. കാസർഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി എംപി മുന്നിൽ നിൽക്കുകയാണെങ്കിൽ മരണംവരെ നിരാഹാര സമരത്തിലേക്ക് ഇറങ്ങാൻ തയ്യാറാണെന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിഭാഗം ജില്ലാ പ്രസിഡണ്ട് ഷോബി ഫിലിപ്പാണ് കാസർകോട് ജില്ലയിലെ മെഡിക്കൽ കോളേജ് പൂർണ സജ്ജമാക്കി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകണമെന്ന് ജനകീയ വാട്സ്ആപ്പ് ഗ്രൂപ്പിൽ വെല്ലുവിളി ഉയർത്തിയത്. പ്രാദേശിക കോൺഗ്രസ് നേതാക്കന്മാരും മറ്റും ഈ വെല്ലുവിളിയെ പ്രതിരോധിക്കാൻ നോക്കിയെങ്കിലും യുവ നേതാവ് സ്വന്തം നിലപാടിൽ ഉറച്ചുനിന്നു. കാസർഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നം പരിഹരിക്കാൻ എം.പിയുടെ നേതൃത്വത്തിൽ എംഎൽഎമാരെയും വാർഡ് മെമ്പർമാർ മുതൽ മുകളിലേക്കുള്ള ജനപ്രതിനിധികളേയും അറിയിച്ചുകൊണ്ട് യോഗം വിളിക്കണം എന്നതാണ് യുവ നേതാവിൻ്റെ ആവശ്യം. യോഗത്തിൽ പങ്കെടുക്കാത്ത രാഷ്ട്രീയ പാർട്ടികളുടെ മെമ്പർമാരെയും കൗൺസിലർമാരെയും എംഎൽഎമാരെയും ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാണിക്കണം എന്നൊരു ആവശ്യം കൂടി യുവ നേതാവ് ഉയർത്തിയിട്ടുണ്ട്. ജന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് യുവ നേതാവിന്റെ വെല്ലുവിളിക്കുള്ള മറുപടി പറയാനുള്ള സമയം. അടുത്ത പാർലമെന്റ് ഇലക്ഷൻ വരാനുള്ള സമയത്ത് സ്വന്തം ഘടകകക്ഷിയിലുള്ള ഒരു യുവ നേതാവിന്റെ ഭാഗത്തുനിന്നുള്ള ഈയൊരു വെല്ലുവിളി എംപി എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ള ആകാംക്ഷയിലാണ് മുന്നണിയും ജനങ്ങളും,  കാലാകാലങ്ങളായി മാറിവരുന്ന സർക്കാരുകൾ വാഗ്ദാനങ്ങൾക്ക് അപ്പുറത്തേക്ക് ഒന്നും ചെയ്യാത്ത ഒരു മേഖല എന്ന നിലയിൽ കാസർഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുകയാണെങ്കിൽ മരണംവരെ നിരാഹാര സമരവുമായി എം.പി രാജ് മോഹൻ ഉണ്ണിത്താനോട് ഒപ്പം നിൽക്കും എന്നാണ് യുവ നേതാവിന്റെ ഉറപ്പും വെല്ലുവിളിയും.

No comments