Breaking News

വിദേശത്ത് പോകുന്ന വ്യാപാരി നേതാവ് ദുൽകിഫിലിക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംകൈ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി


കുന്നുംകൈ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംകൈ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദീർഘകാലം സെക്രട്ടറി, പ്രസിഡണ്ട് പദവികൾ  വഹിച്ച് ഇപ്പോൾ ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന ദുൽകിഫിലിക്കു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംകൈ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  യാത്രയയപ്പ് നൽകി.

യൂണിറ്റ് പ്രസിഡണ്ട് ശ്രീജിത്ത് മൗക്കോട് അധ്യക്ഷത വഹിച്ചു. യൂണിറ്റിലെ മുതിർന്ന അംഗം  അബ്ദുൽ ഖാദർ എച്ചിലാങ്കയം സ്നേഹോപഹാരം നൽകി 

യൂണിറ്റ് ട്രഷറർ ദേവസ്യ, യൂണിറ്റ് മെമ്പർമാരായ മുസ്തഫ സി എച്ച്, ഷാജി തട്ടുമ്മൽ, സലീം കണ്മഷി, ഇബ്രാഹിം  മൗക്കോട്, എ ജി അബ്ദുൽസലാം, സജോ പാറശ്ശേരി, എ.സി ഷാഫി എന്നിവർ ആശംസ നേർന്നു. യാത്രയപ്പ്  സ്വീകരിച്ചുകൊണ്ട്  ദുൽകിഫിലി മറുപടി ഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി മൻസൂർ കുറ്റിപ്പുറം സ്വാഗതവും

യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി പി കെ ബഷീർ ആറിലക്കണ്ടം നന്ദിയും പറഞ്ഞു

No comments