ബാലസംഘം ഏഴാംമൈൽ വില്ലേജ് സമ്മേളനം 25ന്: ആനക്കല്ലിൽ ജെന്റർ ന്യൂട്രൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി
അമ്പലത്തറ: 2023 ജൂൺ 25 ന് ഏഴാംമൈലിൽ വെച്ച് നടക്കുന്ന ബാലസംഘം ഏഴാംമൈൽ വില്ലേജ് സമ്മേളനത്തിന്റെ ഭാഗമായി ബാലസംഘം ആനക്കല്ല് യൂണിറ്റ് സംഘടിപ്പിച്ച ജെന്റർ ന്യൂട്രൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ബാലസംഘം പനത്തടി ഏരിയാ കോർഡിനേറ്റർ സുനിൽ പാറപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തനുശ്രി അദ്ധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം അനുപ്രിയ ആനക്കല്ല്, ഏഴാംമൈൽ വില്ലേജ് സെക്രട്ടറി അശ്വനി ആനക്കല്ല് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സൂരജ് സ്വാഗതവും ആര്യേഷ് നന്ദിയും പറഞ്ഞു.
No comments