ബന്തടുക്ക പടുപ്പിൽ ആളൊഴിഞ്ഞ സ്ഥലത്ത് കഞ്ചാവ് വലിച്ചു ബിടെക് വിദ്യാർത്ഥിയടക്കം 6 പേർ അറസ്റ്റിൽ
ബേഡകം: ബന്തടുക്ക പടുപ്പിൽ ആളൊഴിഞ്ഞ സ്ഥലത്ത് കഞ്ചാവ് വലിക്കുകയായിരുന്ന ബിടെക് വിദ്യാർത്ഥിയടക്കമുള്ള 6 പേരെ ബേഡകം പോലീസ് അറസ്റ്റു ചെയ്തു.
പടുപ്പിലെ വോളീബോൾ ചാമ്പ്യൻഷിപ്പ് നടന്ന സ്ഥലത്ത് നിന്നാണ് ഇന്നലെ പോലീസ് ആറ് യുവാക്കളെ വലയിലാക്കിയത്.
പടുപ്പ് ചേരാലിയൻ വീട് സ്മിത്ത് (23) ,ഒണാട്ടിലെ സിബിൻ (23) കുഴിപ്പാലയിൽ അലൻ സാബു (23), ചിക്കണ്ട മൂലയിലെ വിജയ് പ്രകാശ് (23), വീട്ടിയാടി യിലെ ചാളി കുഴിയിൽ അഭിനന്ദ് (23), പടുപ്പ് മടത്താടി സാവിയോ (23)(ബി ടെക് വിദ്യാർത്ഥി ) എന്നിവരെയാണ് ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്. സി ഐ ടി ദാമോദരൻ, എസ് ഐ മാരായ ഗംഗാധരൻ, സുരേഷ് ബാബു, ഡ്രൈവർ രാകേഷ്, പ്രസാദ്, രമേശൻ, ശ്രീജിത്ത് കരിച്ചേരി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്
No comments