ശമ്പളം വർദ്ധിപ്പിക്കുന്നില്ല; ബിവറേജസ് ജീവനക്കാർ പണിമുടക്കിലേക്ക്......
ജൂണ്‍ 30 ന് ബിവറേജസ് കോര്‍പ്പറേഷനില്‍ പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകള്‍. സി ഐ ടിയു, ഐ എന്‍ ടി യുസി, ഐ ഐ ടി യു സി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ശമ്ബളപരിഷ്‌കരണം നടപ്പാക്കണമെന്നതാണ് യൂണിയനുകള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ജീവനക്കാരെ കോര്‍പ്പറേഷന്‍ സമരത്തിലേക്ക് തള്ളിവിട്ടതാണെന്നും യൂണിയനുകള്‍ ആരോപിക്കുന്നു.
2021 ജൂണ്‍ 23ന് കെഎസ്ബിസി ബോര്‍ഡ് ശമ്ബള പരിഷ്‌കരണ ഫയല്‍ അംഗീകരിച്ച് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ആ സമയത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്ബള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മതി എന്ന് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു
No comments