സ്കൂളുകളിൽ പഠനോപകരണ വിതരണം നടത്തി വെള്ളരിക്കുണ്ട് കർഷിക ക്ഷേമ സഹകരണ സംഘം
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കർഷക ക്ഷേമ സഹകരണ സംഘം മലയോരത്തെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മലയോരപ്രദേശത്തെ വിദ്യാർത്ഥികളുടെ പഠന ചിലവ് കാർഷിക മേഘലയെ ആശ്രയിച്ചു കഴിയുന്ന രക്ഷിതാക്കൾക്ക് വലിയ പ്രതിസന്ധിയാവുന്ന സമയത്താണ് സഹായവുമായി കർഷക ക്ഷേമ സഹകരണ സംഘം മുന്നിട്ടിറങ്ങിയത്. GLPS കൊന്നക്കാട്, GLPS ചുള്ളി, സെന്റ്.ജൂഡ്സ് LPS ചെമ്പഞ്ചേരി, നിർമ്മലഗിരി LPS വെള്ളരിക്കുണ്ട്, GLPS കനകപ്പള്ളി സ്കൂളുകൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. വിവിധ സ്കൂളുകളിൽ വെള്ളരിക്കുണ്ട് കർഷക ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് എൻ.ഡി. വിൻസെന്റ് സ്കൂൾ ഹെഡ്‌മിസ്ട്രെസ്മാർക്ക് പഠനോപകരണങ്ങൾ കൈമാറി. സംഘം വൈസ് പ്രസിഡന്റ് തോമസ് കെ. റ്റി ഡയറക്ടർമാരായ സനോജ് മാത്യു, മനോജ് പി.കെ എന്നിവരും വിവിധ സ്കൂൾ അധ്യാപകരും സംബന്ധിച്ചു.
No comments