കുമ്പള കൊടിയമ്മയിൽ വൻ കവർച്ച ; കാറും സ്വർണവും പണവും നഷ്ടമായി
കുമ്പള ഉജാര്‍ കൊടിയമ്മയില്‍ വന്‍ കവര്‍ച്ച. പ്രവാസിയായ അബുബക്കറിന്റെ വീട്ടില്‍ നിന്നാണ് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന KL-14-R-4570 നമ്പര്‍ സ്വിഫ്റ്റ് കാറും വീടിനകത്ത് നിന്ന് 10 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും 25000 രൂപയും കവര്‍ന്നത്. കുടുംബാംഗങ്ങള്‍ ഉറങ്ങിക്കിടക്കെയായിരുന്നു കവര്‍ച്ച. പരാതി അറിയിച്ചതിനെ തുടര്‍ന്ന് കുമ്പള പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
No comments