Breaking News

കാസർഗോഡ് പെരിയാട്ടടുക്കത്ത് 3 കിലോഗ്രാം കഞ്ചാവ് പിടികൂടി


പെരിയാട്ടടുക്കം മുനിക്കലില്‍ കാറില്‍ സൂക്ഷിച്ച് വച്ച 3 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. ഹോസ്ദുര്‍ഗ്ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ.എല്‍ 60 ഇ 7514 നമ്പര്‍ മാരുതി വാഗണ്‍ ആര്‍ കാറില്‍ നിന്നും കഞ്ചാവ് പിടികൂടിയത്. ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഓഫിസില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഏറെ കാലമായി പെരിയാട്ടടുക്കം മേഘലകളില്‍ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന് പരാതികള്‍ ഉണ്ടായിരുന്നു. വാഹനത്തില്‍ കഞ്ചാവ് സൂക്ഷിച്ചയാളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷാജി കെ.വി, ജിജിത്ത് കുമാര്‍, സിജിന്‍ എന്നിവരും ഉണ്ടായിരുന്നു.


No comments