മാനമിരുണ്ടാൽ പോകും കരണ്ട് മഴക്കാലമായതോടെ മലയോരത്ത് വൈദ്യുതി മുടക്കം പതിവായി
കൊന്നക്കാട് :മഴക്കാലo തുടങ്ങിയതോടെ പതിവ് പോലെ മലയോരo ഇരുട്ടിലായി. പൊതുവെ ഈ വർഷം മഴ കുറവാണെങ്കിലും ഒരു മഴ പെയ്താൽ മണിക്കൂറുകൾ വൈദ്യുതി മുടങ്ങുന്നത് പതിവായി. ഇതോടെ വ്യാപാരികളും, ചെറുകിട വ്യവസായികളും ഏറെ പ്രതിസന്ധിയിലായി. വൈദ്യുതി മുടക്കം നിർമാണ മേഘലയിലും പ്രതിസന്ധി സൃഷ്ക്കുന്നുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിൽപ്പെട്ട കൊന്നക്കാട്, വള്ളിക്കടവ്, മാലോം പ്രദേശത്ത് വൈദ്യുതി മുടക്കം നിത്യ സംഭവമാണ്. അതിനിടയിൽ വള്ളിക്കടവിൽ സ്ഥാപിച്ച ഹൈ മാക്സ് ലൈറ്റിന്റെ രണ്ട് ബാൽബുകൾ പ്രർവത്തന രഹിതമായി. മാലോത്ത് സ്ഥാപിച്ച ഹൈമാക്സ് ലൈറ്റിന്റെ ടൈമറിന്റെ പ്രവർത്തനവും നിലച്ചമട്ടാണ്.
No comments