വിഷം കഴിച്ച് ചികിത്സയിലായിരുന്ന മാലോം എടക്കാനത്തെ 17കാരൻ മരിച്ചു
വെളളരിക്കുണ്ട് : വിഷം കഴിച്ച് ചികിൽസയിലായിരുന്ന 17 കാരൻ മരിച്ചു. മാലോം ദർഘാസ് എടക്കാനത്തെ പി.കെ.രാജേഷ് അനിത ദമ്പതികളുടെ മകൻ കെ.ആർ. അഭിജിത്ത് ആണ് മരിച്ചത്. ഈ മാസം 5 ന് വീട്ടിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ട അഭിജിത്ത് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസിയിലായിരുന്നു.
ചൊവ്വാഴ്ച രാത്രി 11.30 മണിയോടെയാണ് മരിച്ചത്. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി പാസായ അഭിജിത്ത് ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ സയൻസിന് 70 ശതമാനം മാർക്കോടെ പാസായി. ബി.എസ്.സി നേഴ്സിങ്ങിന് ചേരാനായിരുന്നു ആഗ്രഹം . എന്നാൽ കൂലിത്തൊഴിലാളിയായ രാജേഷിന്റെ സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഇത് സാധിച്ചു കൊടുക്കാൻ സാധിച്ചിട്ടില്ല. ഇതേ തുടർന്നുള്ള മാനസിക വിഷമത്തിലാണ് അഭിജിത്ത് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
ഏക സഹോദരൻ രഞ്ജിത്ത് (മാലോം കസബ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്). മൃതദേഹം വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി.
No comments