Breaking News

വഴി എഴുതി കൊടുക്കണമെന്നാവശ്യപ്പെട്ട് യുവാവിനെ അക്രമിച്ചു ഭീമനടി പ്ലാച്ചിക്കരയിലാണ് സംഭവം


വെള്ളരിക്കുണ്ട്. വീട്ടുപറമ്പിലൂടെ നടന്നുപോകാൻ വഴി എഴുതിനൽകണമെന്നാവശ്യപ്പെട്ട് യുവാവിനെ വീടുകയറി അക്രമിച്ചു.

ഭീമനടി പ്ലാച്ചിക്കര നരിക്കുഴിയിൽ ടോണിപോൾ(32)ആണ് അക്രമത്തിനിരയായത്. അയൽവാസിയായ രവിയാണ് ടോണിയെ വീട്ടുപറമ്പിൽ കയറി അക്രമിച്ചത്. രവിയുടെ വീട്ടിലേക്ക് പോകാൻ ടോണി യുടെ പറമ്പിൽ നിന്നും വഴി രജിസ്റ്റർ ചെയ്ത് നൽകണമെന്നാവശ്യപ്പെട്ടാണത്രെ മർദ്ദിച്ചത്. വീടിന്റെ ജനൽഗ്ലാസുംകളും നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ രവിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.

No comments