കുറുക്കൂട്ടിപ്പൊയിൽ ഡോ.അംബേദ്കർ ട്രൈബൽ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു
ഭീമനടി : കുറുക്കൂട്ടിപ്പൊയിൽ ഡോ.അംബേദ്കർ ട്രൈബൽ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വർഷ ബാലകൃഷ്ണൻ, അലീന ഷാജി, അമൃത രാജേഷ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. പഞ്ചായത്ത് അംഗം സിൽവി ജോസഫ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് പുഷ്പ അധ്യക്ഷയായി. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ പി കെ രമേശൻ ഉപഹാരം വിതരണം ചെയ്തു. കെ ആർ സത്യ, എസ് ശ്രീജ, കെ വി സിന്ധുലേഖ, എസ് നാരായണി എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ എസ് രവീന്ദ്രൻ സ്വാഗതവും ലൈബ്രേറിയൻ എ കെ ബിന്ദു നന്ദിയും പറഞ്ഞു.
No comments