വായനാദിനത്തിൽ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : വായന ദിനത്തിൽ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു..
വീനസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉത്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധക്ലബ്ബുകളുടെയും ഉത്ഘാടനവും ചടങ്ങിൽ നടന്നു.
അധ്യാപകനും കഥാ കൃത്തും നോവലിസ്റ്റും കലാ വിമർശകനും കൂടി യായ പി. സുരേന്ദ്രൻ മുഖ്യ പ്രഭാഷണംനടത്തി. എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലെ ഇലഞ്ഞി പ്പൂ മണമുള്ള നാട്ടു വഴികളിലെ അമ്മ എന്നപാഠഭാഗം കഥാകാരനായ പി. സുരേന്ദ്രൻ കുട്ടികളുമായി സംവദിച്ചു..
സ്കൂൾ മാനേജർ ഫാദർ ഡോ. ജോൺസൺ അന്ത്യങ്കുളം അധ്യക്ഷതവഹിച്ചു. പ്രധാനഅധ്യാപിക അന്നമ്മ. കെ. എം , പഞ്ചായത്ത് അംഗം വിനു.കെ. ആർ. ഫാദർ ജിന്റോ പാണങ്കുഴിയിൽ പ്രിൻസിപ്പൽ കെ. കെ. ഷാജു. സോഫി. പി. സി. പുഷ്പ ഡോമനിക്ക്. കുമാരി നിയ എസ്. എം. കുമരി റോസ് മേരി അലോഷ്യസ്. ബിജോയ് കെ. അഗസ്ത്യൻ എന്നിവർപ്രസംഗിച്ചു...
എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും കണ്ണൂർ യൂണിവേഴ്‌സ്സിറ്റി ബി. എ. മലയാളത്തിൽ റാങ്ക് നേടിയ സഞ്ജയ് ഷാജിയെയും മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയ അശ്വതി എം. നായരെയും ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു...
No comments