പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി ; കള്ളാർ സ്വദേശിയായ കരാട്ടെ മാഷിന്റെ പേരിൽ പോക്സോ നിയമപ്രകാരം കേസ്
കാഞ്ഞങ്ങാട്: പത്താം ക്ലാസുകാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കരാട്ടെ മാഷിന്റെ പേരിൽ പോക്സോ നിയമപ്രകാരം ഹോസ്ദുർഗ് പോലീസ് കേസെടുത്തു. രാജപുരം കളളാർ സ്വദേശിയായ കരാട്ടെ മാഷ് ജോസഫിന് എതിരെയാണ് പെൺകുട്ടിയുടെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തത്.
കേസെടുത്തതറിഞ്ഞതിനെ തുടർന്ന് ഇയാൾ ഒളിവിലാണ് . കരാട്ടെ ക്യാമ്പിൽ പങ്കെടുത്ത് തിരിച്ചുവന്നപ്പോൾ രാത്രി പെൺകുട്ടിയെ ബൈക്കിൽ വീട്ടിലേക്ക് കൊണ്ടുവിടാൻ പോകുമ്പോഴാണ് ജോസഫ് പെൺകുട്ടിയോട് അശ്ലീലഭാഷയിൽ സംസാരിച്ചത്. കുട്ടി സംഭവം സ്കൂളിലെത്തി അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപിക ഇക്കാര്യം കുട്ടിയുടെ മാതാവിനെ അറിയിച്ചു. തുടർന്ന് ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
No comments