നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതത്തൂണുകൾ തകർന്നു യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
അമ്പലത്തറ : നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതത്തൂണുകൾ തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം 4.50-ഓടെ കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ മൂന്നാംമൈലിലാണ് അപകടം.
വെള്ളിരിക്കുണ്ട് മാലോത്ത് നിന്നും കാഞ്ഞങ്ങാട് റെയിൽവേസ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. ഇടിയുടെ ആഘാതത്തിൽ ആറ് വൈദ്യുത തൂണുകളാണ് തകർന്നത്. ഇതിൽ ഒരു തൂൺ സമീപത്തെ ഹോട്ടലിന്റെ മുൻവശത്തേക്കാണ് വീണത്.
ഞായറാഴ്ച അവധിയായതിനാൽ വലിയ അപകടമൊഴിവായി. വിവരമറിഞ്ഞ് അമ്പലത്തറ പോലീസും വൈദ്യുതി അധികൃതരും സ്ഥലത്തെത്തി. അതേസമയം, നിലവാരം കുറഞ്ഞ വൈദ്യുത തൂണുകളായതിനാലാണ് അപകടത്തിൽ ഇത്രയധികം നാശനഷ്ടമുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
No comments