യോഗാ ദിനം ആചരിച്ച് മാലോത്ത് കസബയിലെ കുട്ടി പോലീസുകാർ...
മാലോം : ജി എച്ച് എസ് എസ് മാലോത്ത് കസബയിലെ എസ് പി സി യൂണിറ്റും ബളാൽ ഗ്രാമപഞ്ചായത്ത് ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററും സംയുക്തമായി അന്താരാഷ്ട്ര യോഗദിന പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ബളാൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്സ് നേടിയകാല പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം വിവരിക്കുന്ന ക്ലാസിന് ആയുർവേദ ഡോക്ടർ ഇന്ദു എ നേതൃത്വം നൽകി. ആയുർവേദ കൊതുക് നിവാരണ പാക്കെക്കറ്റുകളുടെ വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ജെസ്സി ടോമി നിർവഹിച്ചു. തുടർന്ന് യോഗ പരിശീലനത്തിന്റെ പ്രാഥമിക പാഠങ്ങൾ യോഗ ഇൻസ്ട്രക്ടർ ജലീറ്റ ആൻ സെബാസ്റ്റ്യൻ കേഡറ്റുകൾക്ക് നൽകി. പിടിഎ പ്രസിഡണ്ട് സനോജ് മാത്യു , അധ്യാപകരായ പ്രസാദ് എം കെ, സുഭാഷ് വൈ എസ്, ജോജിത പി ജി, ഫാർമസിസ്റ്റ് സുബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments