ബാനം ഗവ: ഹൈസ്കൂളിൽ നെരൂദ വായനശാല & ഗ്രന്ഥാലയം നേതൃത്വത്തിൽ പുസ്തകങ്ങളെ പരിചയപെടുത്തൽ പരിപാടി സംഘടിപ്പിച്ചു
ബാനം: നെരൂദ വായനശാല & ഗ്രന്ഥാലയം വായനപക്ഷാചരണത്തിന്റെ ഭാഗമായി ബാനം ഗവ: ഹൈസ്കൂളിൽ സംഘടിപ്പിച്ച പുസ്തകങ്ങളെ പരിചയപെടുത്തൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കോമളവല്ലി ടീച്ചർ ഉദ്ഘടനം ചെയ്തു. 2023 വർഷത്തിൽ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിലൂടെ വായനശാലയ്ക്ക് അനുവദിച്ച 100 ൽ പരം പുതിയ പുസ്തകങ്ങളെ സ്കൂൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. വായനശാല സെക്രട്ടറി സജികുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ബാനം കൃഷ്ണൻ അദ്ധ്യക്ഷനായി. പ്രസിഡണ്ട് കെ.എൻ അജയൻ , മദർ പിടിഎ പ്രസിഡണ്ട് രജിത ഭൂപേഷ്, സ്റ്റാഫ് സെക്രട്ടറി സഞ്ജയൻ എം.വി , പി.അനൂപ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
No comments