തൃക്കരിപ്പൂർ ജി വി എച്ച് എസ് സ്കൂൾ എൻ എസ് എസ് യൂണിറ്റ്, കാഞ്ഞങ്ങാട് പുസ്തകവണ്ടിയുടെ സഹകരണത്തോടെ നടത്തുന്ന ദ്വിദിന പുസ്തകോത്സവത്തിന് തുടക്കമായി
തൃക്കരിപ്പൂർ: വായനാ വാരാചരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ ജി വി എച്ച് എസ് സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് പുസ്തകവണ്ടിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന പുസ്തകോത്സവത്തിനു ഇന്ന് തുടക്കമായി. കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം എം മനു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അസീസ് കൂലേരി അധ്യക്ഷനായി. വി എച്ച് എസ് ഇ പ്രിൻസിപ്പൽ പി സീമ, നബിൻ ഒടയഞ്ചാൽ, എം രജീഷ് ബാബു, ടി സമദ്, സ്റ്റാഫ് സെക്രട്ടറി ജീന കെ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ വി കെ രാജേഷ് സ്വാഗതവും വളന്റിയർ സെക്രട്ടറി അജ്മന നന്ദിയും പറഞ്ഞു. പൊതുജനങ്ങൾക്കും സന്ദർശിക്കാവുന്ന പുസ്തകോത്സവം വെള്ളിയാഴ്ചയും തുടരും.
No comments