'മികവോടെ മലയോരം' എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് ഭീമനടിയിൽ അനുമോദനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു സിനിമാ താരം സന്തോഷ് കീഴാറ്റൂർ മുഖ്യാഥിതിയായി
ഭീമനടി: ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷൻ മെമ്പർ ജോമോൻ ജോസ് ഡിവിഷൻ പരിധിയിൽ നടപ്പിലാക്കി വരുന്ന 'മികവോടെ മലയോരം ' പദ്ധതിയുടെ ഭാഗമായി ഡിവിഷൻ പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ ഏ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഭീമനടി വ്യാപാര ഭവനിൽ വെച്ച് അനുമോദനം സംഘടിപ്പിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പരിപാടി ഉത്ഘാടനം ചെയ്തു.
ആമസോൺ വനാന്തരങ്ങളിൽ ഒറ്റപെട്ടു പോയ കുട്ടികളുടെ ആത്മധൈര്യം പുതുതലമുറക്ക് പ്രചോദനം ആകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രശസ്ത സിനിമതാരം സന്തോഷ് കീഴാറ്റൂർ മുഖ്യഥിതിയായി പങ്കെടുത്തു. ഡിവിഷൻ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ മുന്നൂറോളം വിദ്യാർത്ഥികൾക്ക് രമേശ് ചെന്നിത്തല മൊമെന്റോ കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ പരിധിയിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായുള്ള സ്കൂൾകിറ്റ് വിതരണത്തിന്റെ ഉത്ഘാടനം ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി, മാലോത്ത് കസബ പി.ടി.എ പ്രസിഡന്റ് സനോജ് മാത്യുവിന് കൈമാറി ഉത്ഘാടനം ചെയ്തു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗിരിജ മോഹനൻ, പി.സി ഇസ്മായിൽ, എം.രാധാമണി, ഫിലോമിന ജോണി, ജോസ് കുത്തിയതോട്ടിൽ, ഷോബി ജോസഫ്, അലോഷ്യസ് ജോർജ് എന്നിവർ പങ്കെടുത്തു.
No comments