ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തക കൺവെൻഷൻ മുൻ കെ.പി. സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു
ചുള്ളിക്കര :ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കരയിൽ സംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ മുൻ കെ പി സി സി പ്രസിഡന്റ് ശ്രീ രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു. കേരളo കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് കേരളത്തിൽ ഉള്ളത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.പിണറായി വിജയൻ എട്ട് താഴിട്ട് പൂട്ടിയാലും മുഴുവൻ അഴിമതികളും പുറത്ത് കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. സിപിഎം ന്റെ രാഷ്ട്രീയത്തോട് വിട പറഞ് കോൺഗ്രസ് പാർട്ടിയിലേക്ക് കടന്നു വന്ന പനത്തടിയിലെ കുഞ്ഞിരാമനെ മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല ഷാൾ അണിയിച്ച് സ്വീകരിച്ചു.ബളാൽ ബ്ലോക്ക് സെക്രട്ടറി പി കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ,മുൻ ഡിസിസി പ്രസിഡന്റുമാരായ , കെ പി . കുഞ്ഞിക്കണ്ണൻ, ഹക്കീംകുന്നിൽ, കെ.നീലകണ്ഠൻ . കുഞ്ഞമ്പു നായർ ബളാൽ . കെ .കെ രാജേന്ദ്രൻ . സുരേഷ് പി വി . പ്രദീപ്കുമാർ, വി പി , ടി കെ നാരായണൻ.മണ്ഡലം പ്രസിഡന്റുമാർ പി യു പത്മനാഭൻ നായർ, പി ബാലചന്ദ്രൻ, എംപി ജോസ്,എം എം സൈമൺ, കെ ജെ ജെയിംസ്, മുതിർന്ന നേതാക്കളായ എം കുഞ്ഞമ്പു നായർ,
എൻ.എ .ജോയ് . സേമിമാത്യു .ഡാർലിൻ ജോർജ് കടവൻ,ബി . അബ്ദുള്ള . സി.കൃഷ്ണൻ നായർ, മുരളിപനങ്ങാട് . നർക്കലരാമകൃഷ്ണൻ. വി മാധവൻ നായർ.കെ മാധവൻ നായർ.പി എ ഗംഗാധരൻ .വി നാരായണൻ വയമ്പ്.ദിവാകരൻ പനത്തടി .ത്രേസ്യാമ്മ ജോസഫ് , വി.രാമ .കെ നാരായണൻ നായർ കപ്പാത്തികാൽ , വി കെ രാജൻ എന്നിവർ സംസാരിച്ചു.സജി പ്ലാച്ചേരി നന്ദി പറഞ്ഞു.
No comments