കല്ലൻചിറ മുസ്ലിം ജമാഅത് കമ്മിറ്റി, ഖുവ്വത്തുൽ ഇസ്ലാം മദ്രസ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി
ബളാൽ: കല്ലൻ ചിറ മുസ്ലിം ജമാ അത് കമ്മിറ്റി യുടെയും ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സയുടെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനചാരണവും വൃക്ഷതൈനടലും സംഘടിപ്പിച്ചു.
"ഒരു മരം നട്ടു മണ്ണ് കാക്കാം, മണ്ണിൽ മനുഷ്യന് ജീവനേകാം, ഒരു മരം നട്ട് മനുഷ്യനാകു, സർവ്വ ജീവജാലങ്ങൾക്കുമുയിരുനൽകൂ,മരമാണ് മനുഷ്യന്റെ ജീവനാഡി, ജീവൻ ത്രസിപ്പിക്കും ജീവ വാഹി, ഒരു മരം നട്ടൊരു നന്മ ചെയ്യാം, നാളത്തെ നാടിനു കാവലാകാം,
എന്ന പ്രതിജ്ഞയുടെ അർത്ഥം ഉൾക്കൊണ്ടുകൊണ്ട് നടത്തിയ പരിപാടിയിൽ ജമാഅത് സെക്രട്ടറി കെ പി റഷീദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എൽ കെ ബഷീർ അധ്യക്ഷം വഹിച്ചു,ഖത്തീബ് മുർഷിദ് ഫൈസി ഉത്ഘാടനം നിർവഹിച്ചു.ജമാഅത് വൈസ് പ്രസിഡന്റ് മാരായ ടി അബ്ദുൽഖാദർ, എ സി എ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.ജമാ അത് ട്രഷർ ഹംസ ഹാജി,ജമാഅത് ജോയിൻ സെക്രട്ടറിമാരായ ഹാരിസ് ടി പി അഷ്‌റഫ് അരീക്കര, അസീസ് മൗലവി, അബൂബക്കർ മൗലവി,അനീസ് മൗലവി,മദ്രസ്സ വിദ്യാർത്ഥികൾ എന്നിവർസംബന്ധിച്ചു. തുടർന്ന് ജുമാ മസ്ജിദ് പരിസരത്തു ഖത്തീബ് മുർഷിദ് ഫൈസിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നടലും നടന്നു.
No comments