Breaking News

ബളാൽ പഞ്ചായത്ത്‌ ഹരിത സഭനടത്തി പരിസ്ഥിതി ദിനത്തിൽ പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത്‌ മാവിൻ തൈ നട്ടുകൊണ്ടാണ് പരിപാടി നടന്നത്


വെള്ളരിക്കുണ്ട് : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ബളാൽ  പഞ്ചായത്തിൽ  ഹരിതസഭ.സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത്‌ മാവിൻ തൈ നട്ടുകൊണ്ടാണ് പരിപാടി നടന്നത്.

ഗ്രന്ഥശാല വായനശാല പ്രവർത്തകർ യുവജന സംഘടന പ്രതിനിധികൾ , ശാസ്ത്ര -സാംസ്കാരിക സംഘടനകൾ തൊഴിലാളി സംഘടന ഭാരവാഹികൾ അയൽക്കൂട്ടം സെക്രട്ടറി പ്രസിഡണ്ട്മാർ. സി. ഡി. എസ്.  എ. ഡി. എസ്  അംഗങ്ങൾ വ്യാപാരി വ്യവസായി പ്രതിനിധികൾ എൻ. എസ്. എസ്. യൂണിറ്റ് ചുമതലയുള്ള ടീച്ചർ മാർ വാർഡു തല ആരോഗ്യ ജാഗ്രതാ സമിതി അംഗങ്ങൾഘടക സ്ഥാപന പ്രതിനിധികൾ വനിത സംഘടന പ്രതിനിധികൾ പെൻഷൻ സംഘടന പ്രതിനിധി സീനിയർ സിറ്റിസൺ പ്രതിനിധി വിദ്യാർത്ഥി പ്രതിനിധികൾ വാർഡ് ജനപ്രതിനിധികൾ എന്നിവരാണ് ഹരിതസഭയിൽ പങ്കെടുത്തത്.

ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു. പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ, ടി. അബ്‌ദുൾ കാദർ, പി.പത്മാവതി , ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ് , സി. രേഖ  പഞ്ചായത്ത്‌ അംഗങ്ങളായ ജോസഫ് വർക്കി , വിനു കെ. ആർ , ജെസ്സി ചാക്കോ. ബിൻസി ജെയിൻ , സന്ധ്യ ശിവൻ, ശ്രീജ രാമചന്ദ്രൻ , പി. സി. രഘുനാഥൻ നായർ  പഞ്ചായത്ത്‌ സെക്രട്ടറി രജീഷ് കാരായി ആസൂത്രണസമിതി അധ്യക്ഷൻ വി. ജെ. അൻഡ്റൂസ്. ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ കുമാർ. രാഷ്ട്രീയ പാർട്ടി പ്രതി നിധികളായ എം. പി. ജോസഫ്. ചന്ദ്രൻ വിളയിൽ എന്നിവർ  പ്രസംഗിച്ചു..


പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മസേനാപ്രവർത്തകരെയും പഞ്ചായത്ത്‌ ഭരണസമിതി ഉപഹാരം നൽകി ആദരിച്ചു..


ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ അജിത് സി. ഫിലിപ്പ് ആരോഗ്യ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലികൊടുത്തു...

No comments