വായനാ മാസാചരണം: ബളാൽ സ്ക്കൂളിൽ അക്ഷരമാല ക്രമത്തിൽ ഒരു പുസ്തക പ്രദർശനം
ബളാൽ : ബളാൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാമാസാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച പുസ്തക പ്രദർശനം വേറിട്ട അനുഭവമായി. മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന വ്യത്യസ്ത മാസികകൾ ആഴ്ചപ്പതിപ്പുകൾ തുടങ്ങിയവ അക്ഷരമാല ക്രമത്തിൽ പ്രദർശിപ്പിച്ചു കൂടാതെ പത്രങ്ങൾ മറ്റ് ആനുകാലികങ്ങൾ ,പുസ്തകങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിദ്യാർത്ഥികളിൽ കൗതുകമുണർത്തി.പുസ്തക പ്രദർശനത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രധാന അധ്യാപിക ബിന്ദു ജോസ് നിർവഹിച്ചു. ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറി കുമാരി ഋതുനന്ദ, മോഹനൻ കെ, രാജീവൻ പിജി എന്നിവർ സംസാരിച്ചു.
No comments