Breaking News

അനധികൃത ഫ്ലക്സ്‌ ബോർഡുകൾക്കെതിരെ നടപടി പ്രാദേശിക കമ്മിറ്റികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ജില്ലാതല മോണിട്ടറിങ് കമ്മിറ്റികളും സജീവമാക്കും


കാഞ്ഞങ്ങാട് : പൊതുവഴി മുടക്കിയും കാഴ്ചയെ തടസപ്പെടുത്തിയും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾക്കെതിരെ നടപടി കർശനമാക്കാൻ ഉറച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ്. അനധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്നും സ്ഥാപിച്ചവർക്കെതിരെ നിയമ നടപടി കർശനമാക്കണമെന്നുമാണ് നിർദ്ദേശം.
ബോർഡ് നീക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറി ഏഴു ദിവസത്തെ നോട്ടീസ് നൽകും. തുടർന്നുണ്ടാകുന്ന ചെലവ് വ്യക്തികളിൽ നിന്നും സംഘടനകളിൽനിന്നും ഈടാക്കും. ഫ്ലക്സുകൾ സംസ്കരിക്കുന്നതിന്റെ ചെലവും ഈടാക്കും. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രിന്റ് ചെയ്ത ഏജൻസിയെ കണ്ടെത്തി ലൈസൻസ് റദ്ദ് ചെയ്യാനും നിർദ്ദേശമുണ്ട്. പ്രാദേശിക കമ്മിറ്റികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ജില്ലാതല മോണിട്ടറിങ് കമ്മിറ്റികളും സജീവമാക്കും.
എൻഎച്ച്എഎൽ, തദ്ദേശ സ്വയംഭരണം, റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായാണ് ഇടപെടേണ്ടത്. ഇക്കാര്യത്തിൽ നടപടി നിരീക്ഷിക്കുന്നതിന് ഹൈക്കോടതി അമിക്കസ് ക്യൂരിയെ ചുമതലപ്പെടുത്തിയിരുന്നു.


No comments