കിനാനൂർ കരിന്തളത്ത് യോഗാ ദിനാചരണവും യോഗാ ക്ലബ് രൂപീകരണവും ചായ്യോത്ത് നടന്നു
കരിന്തളം: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്,സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറി കിനാവൂർ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്റർ, ജി. എച്ച്. എസ്. എസ്. ചായ്യോത്ത് എന്നിവരുടെ സഹകരണത്തോടെ യോഗാ ദിനാചരണവും യോഗാ ക്ലബ് രൂപീകരണവും ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. ഡോ. രാജേഷ് കരിപ്പത്ത് ( മെഡിക്കൽ ഓഫീസർ ജി. എച്ച്. ഡി. കിനാവൂർ ) സ്വാഗതം പറഞ്ഞു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി. കെ രവി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഒന്നാം വാർഡ് മെമ്പർ ശ്രീ ധന്യ കെ അധ്യക്ഷയായി. ഡോക്ടർ രാജേഷ് കരിപ്പത്ത് പദ്ധതി വിശദീകരണം നടത്തി.
ശ്രീ. അജിത്ത് കുമാർ (ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.) ശ്രീപി.കുഞ്ഞിക്കോരൻ (ഒന്നാം യോഗാ ബാച്ച് അംഗം) പി.റ്റി.എ. പ്രസിഡന്റ് ബിജു സി, പ്രിൻസിപ്പൾ ഇൻ ചാർജ് സീമ കെ.ടി റിട്ടേർഡ് എസ്.ഐ , രത്നാകരൻ ടി.വി. കരിന്തളം ജെ.പി.എച്ച്.എൻ മിനിമോൾ, ഹെഡ്മാസ്റ്റർ സുരേന്ദ്രൻ. കെ എന്നിവർ ആശംസകൾ അർപ്പിച്ചു. 17-ാം വാർഡ് മെമ്പർ. കൈരളി. കെ നന്ദി പറഞ്ഞു.യോഗാ ക്ലബ് രൂപീകരിച്ചു.കമ്മിറ്റി മെമ്പർമാരെ തെരെഞ്ഞെടുത്തു. തുടർന്ന് എൻഎസ്എസ്, എൻ സി സി, എസ് പി സി കുട്ടികൾക്ക് യോഗാ പരിശീലനവും യോഗാ ബാച്ച് അംഗങ്ങളുടെ യോഗാ പ്രദർശനവും നടന്നു.യോഗാ ക്ലാസിനു ജി.എച്ച് ഡി. കിനാ വൂരിലെ യോഗാ ട്രെയിനർ ശ്രീമതി ദിവ്യ സി.കെ നേതൃത്വം നൽകി.യോഗയും ഏകാഗ്രതയേയും കുറിച്ച് ശ്രീമതി ദിവ്യ .സി . കെ. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസെടുത്തു.
No comments