ക്യാൻസർ രോഗിക്ക് കാരുണ്യഹസ്തവുമായി മാലോം കുഴിപ്പണത്തെ ടോപ്സ്റ്റാർ ഇൻഡോർ ബാറ്റ്മിൻ്റൻ കോർട്ട് ഭാരവാഹികളും കളിക്കാരും
മാലോം: മാലോം കുഴിപ്പനത്ത് പ്രവർത്തിക്കുന്ന ടോപ്സ്റ്റാർ ഇൻഡോർ ബാറ്റ്മിൻ്റൻ കോർട്ട് ഭാരവാഹികളും കളിക്കാരും കൈകോർത്ത് ക്യാൻസർ രോഗിക്ക് സാമ്പത്തിക സഹായം കൈമാറി. കൊന്നക്കാട് സ്വദേശി ബൈജുവിനാണ് സഹായം നല്കിയത്. കഴിഞ്ഞ രണ്ടു വർഷമായി മലയോര മേഖലയിൽ ബാറ്റ്മിൻ്റലിന് പ്രാധാന്യം നല്കുന്നതിനായി കുഴിപ്പനത്ത് പച്ചോലിൽ ഷിബുവിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഇൻടോർ ബാറ്റ്മിറ്റൽ ക്ലബാണ് ടോപ് സ്റ്റാർ, കായിക വിനോദത്തിനോടൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിനും ഇട നല്കിയുള്ള പ്രവർത്തനമാണ് ക്ലബ് നടത്തുന്നത് .തുടർന്നും കഴിയാവുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തണം എന്നാതാണ് ക്ലബിൻ്റെ ലക്ഷ്യമെന്ന് സെക്രട്ടറിയും ക്ലബ് ഭാരവാഹികളും പറഞ്ഞു.
No comments