ലിഫ്റ്റ് തകരാറിൽ: കാസർകോട് ജന.ആശുപത്രിയിൽ മൃതദേഹം ചുമന്ന് ഇറക്കി
കാസർകോട് : കാസർകോട് ജനറൽ ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായതിനെ തുടർന്നു മൃതദേഹം ആറാം നിലയിൽനിന്നു ചുമന്ന് ഇറക്കി. ബേക്കൽ സ്വദേശിയായ മത്സ്യത്തൊഴിലാളി രമേശന്റെ മൃതദേഹമാണു ചുമന്ന് ഇറക്കിയത്. ബന്ധുക്കളും ആശുപത്രി ജീവനക്കാരും ചേർന്നാണു മൃതദേഹം താഴേക്ക് ഇറക്കിയത്. കഴിഞ്ഞ മൂന്നുമാസമായി ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തനരഹിതമാണ്.ലിഫ്റ്റ് തകരാറിലായതിനെ തുടർന്നു മുൻപും ജനറൽ ആശുപത്രിയിൽനിന്നു മൃതദേഹം ചുമന്നറിക്കിയിട്ടുണ്ട്. അന്നുവലിയ പ്രതിഷേധങ്ങൾ നടന്നതിനെ തുടർന്നു ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെട്ടിരുന്നു. ലിഫ്റ്റിന്റെ തകരാർ പരിഹരിക്കുന്നതിനായി പണം അനുവദിക്കുകയും ചെയ്തു. എന്നാൽ മൂന്നുദിവസം മുമ്പു മാത്രമാണു ലിഫ്റ്റിന്റെ നിർമാണത്തിനായി സാധനങ്ങൾ ഇവിടെയെത്തിച്ചത്
No comments