മഞ്ചേശ്വരത്തും കുമ്പളയിയിലും വൻ കവർച്ച ; ക്ഷേത്രവും വീടും കൊള്ളയടിച്ചു
മഞ്ചേശ്വരത്ത് വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണവും 1.25 ലക്ഷം രൂപയും കവര്‍ന്നു. മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ കുന്നില്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഹമീദ് തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. ഹമീദ് തങ്ങളും കുടുംബവും തീര്‍ത്ഥാടനത്തിന് പോയ സമയത്താണ് കവര്‍ച നടന്നത്. ഒരാഴ്ചത്തെ തീര്‍ഥാടന യാത്രകള്‍ കഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ കിടപ്പ് മുറികളുടെ വാതിലുകള്‍ മോഷ്ടാക്കള്‍ തുറന്ന നിലയിലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
കുമ്പള നാരായണമംഗലം ചീര്‍മ്മകാവ് ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ ശ്രീകോവില്‍ കുത്തി തുറന്ന് വിഗ്രഹത്തില്‍ നിന്ന് പ്രഭാവലയവും ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണാഭരണവും കവര്‍ച്ച ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ നടതുറക്കാനെത്തിയ പൂജാരിയാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍ തന്നെ അധികാരികളെയും പൊലീസിനെയും വിവരമറിയിച്ചു. കാസര്‍കോട് ഡിവൈഎസ്പി പി.കെ സുധാകരന്‍ കുമ്പള ഇന്‍സ്പെക്ടര്‍ അനൂപ്, എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും തെഫ്റ്റ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടു
No comments