വെള്ളരിക്കുണ്ട് വടക്കാക്കുന്ന് ഖനന വിരുദ്ധ സത്യാഗ്രഹ സമരം 184 ദിവസങ്ങൾ പിന്നിട്ടു; ഇരുന്നൂറാം ദിനത്തിൽ കളക്ട്രേറ്റ് മാർച്ച് നടത്തുമെന്ന് സമരസമിതി
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിലെ വടക്കാകുന്ന് മലനിരകളിൽ മരുതുകുന്ന് കാരാട്ട് ഭാഗങ്ങളിലായി അനധികൃത ഖനന പ്രവർത്തനങ്ങൾക്കും ക്രഷർ പ്രവർത്തനങ്ങൾക്കുമെതിരെ പ്രദേശവാസികൾ നടത്തിവരുന്ന സത്യാഗ്രഹ സമരം നൂറ്റി എൺപത്തിനാല് ദിവസങ്ങൾ പിന്നിട്ടു, ആയിരകണക്കിന് ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങൾക്കു നടുവിലായി ഖനന .ക്രഷർ പ്രദേശങ്ങളിലെ നിരവധി നിയമ ലംഘനങ്ങളും ജനങ്ങളുടെ ജീവനും നിലനിൽപ്പിനും കുടിവെള്ളത്തിനുമൊക്കെയുള്ള ഭീഷണികളും ബോധ്യപ്പെടുത്തി ജില്ലാ കളക്ടർ മുൻപാകെ ഒരാഴ്ച്ച മുൻപ് പരാതി ബോധിപ്പിച്ചിരുന്നു, കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ഇമ്പശേഖർ പ്രദേശത്ത് മിന്നൽ പരിശോധന നടത്തി ജനങ്ങളുടെ പരാതി കേൾക്കുകയും അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പല ഉദ്യോഗസ്ഥരും ഖനന മാഫിയകളുടെ സ്വാധീനങ്ങൾക്ക് വഴങ്ങി അവർക്ക് അനുകൂല റിപ്പോർട്ടുകൾ നൽകുന്നു എന്ന് ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ കളക്ടർ മുൻപാകെ ജനങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്, നൂറ് കണക്കിന് സാധാരണക്കാരായ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും സ്വത്തിനും കുടിവെളളത്തിനുമെല്ലാം സംരക്ഷണം നൽകാനാവശ്യമായ നടപടികൾ ബഹുമാനപ്പെട്ട ജില്ലാ കളക്ടറിൽ നിന്നും പ്രതീക്ഷിക്കുകയാണ് പ്രദേശവാസികൾ, നിയമ ലംഘനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാത്ത പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടാകുന്നതുവരെ സമരത്തിന്റെ ഇരുന്നൂറാം ദിനത്തോടനുബന്ധിച്ച് കളക്ടറേറ്റ് മാർച്ച് ഉൾപ്പെടെ വിവിധ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമര സമിതി ഭാരവാഹികൾ അറിയിച്ചു
No comments