Breaking News

കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസഭ ചേർന്നു ജില്ലാ ആസൂത്രണ സമിതി അംഗം സി .രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു


അട്ടേങ്ങാനം: മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഓർമിപ്പിച്ചുകൊണ്ട് കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ ഹരിത സഭ ചേർന്നു. ജില്ലാ ആസൂത്രണ സമിതി അംഗം  സി രാമചന്ദ്രൻ ഹരിത സഭ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ശ്രീ. കെ. രാമചന്ദ്രൻ പരിസ്ഥിതി ദിന സന്ദേശം  നൽകി. യോഗ അധ്യക്ഷ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌ ശ്രീജ. പി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത്‌ ഹെൽത് ഇൻസ്‌പെക്ടർ  സുമിത്രൻ ഒ. വി മാലിന്യ മുക്ത നവ കേരളം  ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനം റിപ്പോർട്ട്‌ അവതരിപ്പിച്ചു സംസാരിച്ചു. തുടർന്ന് ഹരിതകർമ സേന പ്രതിനിധി റിപ്പോർട്ട്‌ ഹരിതകർമ സേന അംഗം ശ്രീമതി യമുന അവതരിപ്പിച്ചു. തുടർന്ന് മികച്ച രീതിയിൽ പ്രവർത്തനം കാഴ്ച വെക്കുന്ന പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങളെയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. പഞ്ചായത്ത്‌ ഇന്റെർണൽ വിജിലൻസ് ഓഫീസർ ശ്രീ. മനോജ്‌, എന്നവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ ഭരണാസമിതി അംഗങ്ങൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ പഞ്ചായത്ത്‌ ഉൾപ്പടെയുള്ള വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പടെ ഇരുന്നൂരിലധികം പേർ പങ്കെടുത്തു.പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ. ജോസഫ് എം ചാക്കോ സ്വാഗതവും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ പി ദാമോദരൻ നന്ദിയും പറഞ്ഞു.

No comments