Breaking News

കെ പി എസ് ടി എ നേതൃത്വത്തിൽ കണ്ണിവയലിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല പഠന ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണിവയൽ ഗവൺമെന്റ് യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് റോയി കെ.ടി അധ്യക്ഷത വഹിച്ചു. പി ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. കെ ശ്രീനിവാസൻ , ജി.കെ ഗിരീഷ്, കെ. അനിൽകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. സംഘടന ചർച്ചയിൽ വർഗ്ഗീസ് സി എം മോഡറേറ്ററായി. രാജേഷ് കുമാർ റ്റി , ശശീന്ദ്രൻ കെ , പ്രഭാവതി വി.കെ, പി. ചന്ദ്രമതി, സി.കെ അജിത, പ്രിയ എം.കെ, അലോഷ്യസ് ജോർജ് , നികേഷ് മാടായി,ജിജോ പി ജോസഫ് ,ടിജി ദേവസ്യ, സോജിൻ ജോർജ് എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

No comments