Breaking News

മണിപ്പൂരിലെ ക്രൈസ്തവ പീഢനത്തിനും മനുഷ്യഹത്യക്കുമെതിരെ കെ സി വൈ എം മാലോത്ത് പ്രതിഷേധ റാലിയും നടത്തി


മാലോം : കെ സി വൈ എം യൂണിറ്റ് ഉദ്ഘാടനവും മണിപ്പൂരിലെ ക്രൈസ്തവ പീഢനത്തിനും  മനുഷ്യഹത്യക്കുമെതിരെ പ്രതിഷേധ റാലിയും നടത്തി.കെ സി വൈ എം സെന്റ് ജോർജ് ചർച്ച്  മാലോം യൂണിറ്റ് , മാലോം ഫൊറോന പള്ളി വികാരി റവ. ഫാ. ജോസഫ് തൈക്കുന്നുമ്പുറത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിൽസ് മഴുവഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. മാലോം ഫൊറോന അസിസ്റ്റന്റ് വികാരി റവ.ഫാ. മാത്യൂ കോട്ടു ചേരാടിയിൽ ,ആനിമേറ്റർമാരായ  സി. ക്രിസ്റ്റീന എസ് എബിഎസ്, ആന്റണി തുരുത്തിപ്പള്ളിൽ , കെസിവൈഎം ഫൊറോന പ്രസിഡന്റ് സിൽജൻ ഞൊണ്ടിമാക്കൽ എന്നിവർ പ്രസംഗിച്ചു.

No comments