Breaking News

വിവേകാനന്ദ സാംസ്‌കാരികവേദി പരപ്പയിൽ വിജയോത്സവം സംഘടിപ്പിച്ചു പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഭൂപേഷ് കെ ഉദ്ഘാടനം ചെയ്തു


പരപ്പ. പരപ്പ സ്കൂളിൽ നിന്ന് എസ്എസ്എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പരപ്പ വിവേകാനന്ദ സാംസ്‌കാരികവേദി സംഘടിപ്പിച്ച വിജയോത്സവം പരിപാടിയിൽ അനുമോദിച്ചു. വിവേകാനന്ദ സാംസ്‌കാരികവേദി പ്രസിഡന്റ് എം കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ച വിജയോത്സവം പരിപാടി പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഭൂപേഷ് കെ ഉദ്ഘാടനം ചെയ്തു. സഹകാർ ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കരുണാകരൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. പരപ്പ സ്കൂൾ സീനിയർ അസിസ്റ്റന്റ് വി കെ പ്രഭാവതി, ബാനം സ്കൂൾ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് കോമളവല്ലി സി, സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സതീഷ് എം കെ, പരപ്പ സ്കൂൾ പിടിഎ പ്രസിഡന്റ് സുരേന്ദ്രൻ പി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു . രതീഷ് ബാബു സ്വാഗതവും രാഹുൽ എൻ കെ നന്ദിയും പറഞ്ഞു.

No comments