ഭീമനടി പാലാന്തടം തണൽ കലാകായിക വേദി സൗജന്യ അസ്ഥി സാന്ദ്രതാ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
ഭീമനടി : പാലാന്തടം തണൽ കലാകായിക വേദി നാഗാര്‍ജ്ജുന ഔഷധശാല, പ്ലാച്ചിക്കര ആര്യവൈദ്യമഠം എന്നിവയുടെ സഹകരണത്തോടെ പാലാന്തടത്ത് സൗജന്യ അസ്ഥി സാന്ദ്രതാ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം ഇ ടി ജോസ് ഉദ്ഘാടനം ചെയ്തു. കെ പി സുധീഷ് അധ്യക്ഷനായി.ഡോ. രമ്യ, നാരായണകുമാർ വൈദ്യർ എന്നിവർ സംസാരിച്ചു. കെ സുധീഷ് സ്വാഗതവും കെ പി വിസ്മിത നന്ദിയും പറഞ്ഞു. എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.(പടം ഉണ്ട്: പാലാന്തടത്ത് നടന്ന സൗജന്യ ആയൂര്‍വേദ മെഡിക്കൽ ക്യാമ്പിൽ ഡോ.രമ്യ ആളുകളെ പരിശോധിക്കുന്നു)
No comments