കൂരാംകുണ്ട് മഹാത്മ വായനശാലയുടേയും സാഗ ക്ലബ്ബിന്റേയും ആഭിമുഖ്യത്തിൽ വിജയോത്സവം നടത്തി
വെള്ളരിക്കുണ്ട് : കൂരാംകുണ്ട് മഹാത്മ വായനശാലയുടേയും സാഗ ക്ലബ്ബിന്റേയും ആ ഭീമുഖ്യത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിജയോത്സവം എൻ എസ് എസ് എ.യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് തങ്കമണി ടീച്ചർ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് തഹസീൽദാർ പി.വി.മുരളി ഉപഹാര സമർപ്പണം നടത്തി .ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ രമണി രവി, വായനശാല സെക്രട്ടറി പി.വി ഭാസ്കരൻഎന്നിവർ ആശംസാ പ്രസംഗം നടത്തി.വായനശാല പ്രസിഡണ്ട് കെ.വി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി അനീഷ്.കെ.കെ സ്വാഗതവും ക്ലബ്ബ് പ്രസിഡണ്ട് പി.എസ്. മനോജ് നന്ദിയും പറഞ്ഞു
No comments