Breaking News

മാധ്യമ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം: കെആർഎംയു


പയ്യന്നൂർ: മാധ്യമ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയാ പേഴ്സൺസ് യൂണിയൻ(കെആർഎംയു) കണ്ണൂർ ജില്ലാ വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

വിവിധ സംഭവങ്ങളിലായി മാധ്യമ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടണമെന്ന് കെ.ആർ.എം.യു കണ്ണൂർ ജില്ലാ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ  ആവശ്യപ്പെട്ടു. പഴയങ്ങാടി പ്രസ് ഫോറം ഹാളിൽ നടന്ന യോഗം കെ.ആർ.എം.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ ഹരികുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഉറുമീസ് തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. കെ.ആർ.എം.യു അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.കെ.നാരായണൻ അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജെയിംസ് ഇടപ്പള്ളിൽ, സംസ്ഥാന സെക്രട്ടറി സന്ദീപ് കണ്ണാടിപറമ്പ്, ജില്ലാ സെക്രട്ടറി വർഷ നമ്പ്യാർ, വി.എം.ദേവരാജൻ, കെ.വി.അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.

ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികൾ:

കെ.വി.അബ്ദുൾ റഷീദ് (പ്രസിഡന്റ്), കെ.സതീശൻ, വർഷ നമ്പ്യാർ(വൈസ് പ്രസിഡന്റുമാർ), നികേഷ് താവം(ജനറൽ സെക്രട്ടറി), പ്രമോദ് ചേടിച്ചേരി, എൻ.വി. അജയകുമാർ (സെക്രട്ടറിമാർ), വി.വി.ശ്രീജേഷ്(ട്രഷറർ), പി.കെ.ബൈജു, എം.ടി. നാസർ, എ.നവീൻ, എൻ.വി. ജുലീന, കെ.പ്രശാന്ത് (എക്സിക്യുട്ടീവ് അംഗങ്ങൾ), രജീഷ് പയ്യന്നൂർ(മീഡിയാ കൺവീനർ), വി.എം.ദേവരാജൻ, ടി.പി. മനോജ് സംസ്ഥാന സമിതി പ്രതിനിധികൾ).

No comments