Breaking News

മാലോം പടയങ്കല്ലിൽ മത്സ്യം പിടിക്കാൻ പോയ യുവാവ് ചാലിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി


വെള്ളരിക്കുണ്ട്. മത്സ്യം പിടിക്കാൻ പോയ യുവാവ് ചാലിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. തലയിൽ പരിക്കുകൾ കാണപ്പെട്ടതിനെ തുടർന്ന് മൃതദേഹം വിദഗ്ധപോസ്റ്റുമോർട്ടത്തിനായി പരി യാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മാലോം പടയങ്കല്ലിലെ ശങ്കരൻ കുമ്പ ദമ്പതികളുടെ മകൻ എം.എസ് സന്തോഷ്കുമാറിനെയാണ്(36) ഇന്നലെ മാലോം ചാലിൽ വീണ് മരിച്ചനിലയിൽ കണ്ടത്. ഉച്ചക്ക് മത്സ്യം പിടിക്കാൻ പോയ സന്തോഷ് കുമാർ നേരം ഏറെ വൈകിയിട്ടും തിരിച്ചെത്താതിനെതുടർന്ന് വീട്ടുകാർ അന്വേഷിച്ച്ചാ ലിലെത്തിയപ്പോഴാണ് സന്തോഷ്കുമാറിനെ വെള്ളത്തിൽ കമിഴ്ന്ന് വീണ് കിടക്കുന്നതായി കണ്ടത്. തലക്ക് മുറിവേറ്റ് അബോധാവസ്ഥയിലായിരുന്നു. സന്തോഷ്കുമാറിനെ ഉടൻതന്നെ ആശുപത്രി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹത്തിൽ തലക്ക് പരിക്ക് കാണപ്പെട്ടതിനാൽ ഡോക്ടർമാർ സംശയം പ്രകടിപ്പിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് എസ്ഐ   ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി. അവിവാഹിതനാണ്. സഹോദരങ്ങൾ: രവി, കുഞ്ഞിക്കണ്ണൻ, ബിന്ദു, ജയ, മിനി,ശാന്ത,

No comments