Breaking News

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വെള്ളരിക്കുണ്ടിൽ പ്രതിഷേധ ജ്വാല തെളിയിച്ച് കേരള കോൺഗ്രസ് (എം)


വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം, മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, വെള്ളരിക്കുണ്ടിൽ വെച്ച് പ്രതിഷേധ ജ്വാല  തെളിയിച്ചു. കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ചെന്നക്കാട്ട് കുന്നേൽ അധ്യക്ഷനായിരുന്നു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ പ്രതിഷേധ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.മാസങ്ങളായി മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മൗനം വെടിയണമെന്നും, മണിപ്പൂർ ജനതയോട് നീതി കാണിക്കണമെന്നും അദ്ദേഹം പ്രതിഷേധ ജ്വാല. തെളിയിച്ചുകൊണ്ട് പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൈക്കിൾ, ജില്ലാ സെക്രട്ടറി ബിജു തൂളിശ്ശേരി, ജില്ലാ ഐടി സെക്രട്ടറി അഭിലാഷ് മാത്യു, സാംസ്കാരിക വേദി ജില്ലാ പ്രസിഡന്റ് ബേബി ജോസഫ് പുതുമന, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് കാക്കക്കൂട്ടുങ്കൽ, കെ ടി യുസി ജില്ലാ പ്രസിഡന്റ് ടോമി ഈഴേറേട്ട്,ബളാൽ മണ്ഡലം പ്രസിഡണ്ട് ടോമി മണിയൻ തോട്ടം,കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ വടക്കേമുറി, കള്ളാർ മണ്ഡലം പ്രസിഡണ്ട് ടോമി വാഴപ്പള്ളി, ടോമി കുമ്പാട്ട്, ടോമി കോതുകുളം, മാത്യു കാഞ്ഞിരത്തിങ്കൽ,  മേരി ചുമ്മാർ, സൈമൺ മൊട്ടയാനി, ബേബി മുതുകത്താനി തുടങ്ങിയവർ സംസാരിച്ചു.

No comments