സാൽവകുമാറിൻ്റെ ജീവിതത്തിനായി കാരുണ്യത്തിൻ്റെ ഡബിൾബെൽ മുഴക്കി സെൻ്റ് ജോസഫ് ബസ് കൊന്നക്കാട് നിന്നും പുറപ്പെട്ടു
വെള്ളരിക്കുണ്ട്: അപകടത്തിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാലോം നാട്ടക്കല്ലിലെ സാൽവ കുമാറിൻ്റെ ചികിത്സാ ചിലവ് കണ്ടെത്താൻ ഇന്ന് സെൻ്റ്.ജോസഫ് ബസ് (സൂപ്പർ ഡീലക്സ് ) കാരുണ്യ യാത്ര നടത്തുന്നു. കാഞ്ഞങ്ങാട് - ഒടയഞ്ചാൽ - കൊന്നക്കാട് റൂട്ടിലോടുന്ന സെൻ്റ് ജോസഫ് ബസ് ഇന്ന് സർവീസ് നടത്തുന്ന കളക്ഷൻ സാൽവ കുമാറിൻ്റെ ചികിത്സാ സഹായ നിധിയിലേക്ക് കൈമാറും. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാൽവകുമാറിൻ്റെ ചികിത്സയ്ക്ക് ഇതിനോടകം ലക്ഷങ്ങൾ ചിലവായി തുടർ ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടതുണ്ട്. ഒട്ടേറെ വ്യക്തികളും സംഘടനകളും സഹായിക്കാൻ മുന്നോട്ട് വരുന്നുണ്ട്. കുടുംബത്തിൻ്റെ അത്താണിയായിരുന്ന സാൽവ കുമാറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രയത്നത്തിലാണ്.
റിപ്പോർട്ട്: ചന്ദ്രുവെള്ളരിക്കുണ്ട്
No comments