ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം നിരോധനം ലംഘിച്ചാൽ കർശന നടപടി
ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 ന് അര്‍ദ്ധരാത്രി ആരംഭിക്കും. 52 ദിവസത്തെട്രോളിങ് നിരോധനം സമാധാനപരമായും സംഘര്‍ഷരഹിതവുമാക്കി തീര്‍ക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ട്രോളിംഗ് നിരോധനം സുഗമമാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെ ആവശ്യകത ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ജില്ലയിലെ മുഴുവന്‍ മത്സ്യബന്ധന ബോട്ടുകളും ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തില്‍ നിന്നും മാറി നിന്നുകൊണ്ട് നിയമം പാലിക്കണമെന്ന് യോഗം തീരുമാനിച്ചു. ഇതരസംസ്ഥാന ബോട്ടുകള്‍ ജില്ലയുടെ തീരം വിട്ടു പോകണം. ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കുന്ന ബങ്കുകള്‍ കഴിയുന്നതുവരെ അടച്ചിടുന്നതിന് തീരുമാനമായി.
തിരിച്ചറിയൽ രേഖകൾ കരുതണം
ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങളിലെ തൊഴിലാളികളുടെ കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ അതാതു വള്ളം ഉടമകള്‍ സൂക്ഷിക്കണം. അശാസ്ത്രീയമായ മത്സ്യബന്ധന രീതികള്‍ ഒഴിവാക്കുന്നതിനും ജുവൈനല്‍ ഫിഷിംഗ് നടത്തുന്ന മത്സ്യബന്ധന യാനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും പരിശോധന ശക്തമാക്കുന്നതിനും തീരുമാനിച്ചു. മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ നിര്‍ബന്ധമായും കളര്‍കോഡിംഗ് പാലി ക്കണം. ഇത് ഫിഷറീസ് വകുപ്പ് പരിശോധിച്ച് നടപടി സ്വീകരിക്കും. മത്സ്യബന്ധനം നടത്തുന്ന യാനങ്ങളില്‍ ലൈഫ് ജാക്കറ്റ് മറ്റ് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവ കരുതണം
കാലാവസ്ഥ മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണം. ഇത് ലംഘിക്കുന്ന യാനങ്ങള്‍ പിടിച്ചെടുത്ത് നിയമനടപടികള്‍ സ്വീകരിക്കും.
ജീവൻ രക്ഷ ബോട്ടുകൾ സജ്ജമാക്കും
പ്രതികൂല സാഹചര്യങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് റസ്ക്യൂ ബോട്ട് സദാ സമയവും സജ്ജമാക്കി നിർത്തും. റസ്ക്യു ബോട്ടിന്റെ ഫിറ്റ് നസ് ഉറപ്പു വരുത്തും.
No comments