Breaking News

ജില്ലാ പോലീസ് മേധാവി കപ്പിന് വേണ്ടിയുള്ള ലഹരി വിരുദ്ധ ക്രിക്കറ്റ് മത്സരം: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഫൈനലിൽ


കാഞ്ഞങ്ങാട്: ലഹരി വിരുദ്ധ സന്ദേശമുയർത്തി "Say No to Drugs" എന്ന മുദ്രാവാക്യവുമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി  ജില്ലയിലെ 32 പോലീസ് ടീമുകളെ ഉൾപ്പെടുത്തി അതോടൊപ്പം കോസ്റ്റൽ പോലീസ്, മാധ്യമ പ്രവർത്തകർ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവർ അടങ്ങുന്ന ടീമിനെ ഉൾപ്പെടുത്തി നടത്തുന്ന ക്രിക്കറ്റ് മത്സരത്തിൽ ചിറ്റാരിക്കാൽ സ്റ്റേഷനോട് മത്സരിച്ച് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഫൈനൽ റൗണ്ടിൽ എത്തി. തിങ്കളാഴ്ച്ച വാശിയേറിയ ഫൈനൽ മത്സരം നടക്കും.

രാഹുൽ ബളാൽ, രാഹുൽ ഉദയപുരം, ഡോ.അഖിൽ കാരാട്ട്, ഷിനോബ് കാരാട്ട്, നമിത്ത് പെരിങ്ങോo, രഞ്ജിത്ത്, സജൽ, ആദർശ്, മനോജ്‌, പ്രിയേഷ്, രഞ്ജിത്ത്, രജീഷ്, അനൂപ് എന്നിവരാണ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ടീം അംഗങ്ങൾ

No comments