Breaking News

വെസ്റ്റ് എളേരിയിൽ ഭക്ഷ്യ സഹായ പദ്ധതി ആരംഭിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : കിടപ്പ് രോഗികളും നിലാരമ്പരും അഗതികളും മറ്റ് ശാരീരിക അവഷതകളില്‍ കഷ്ടപ്പെടുന്നവരും മഴക്കാലത്ത് മറ്റ് പകര്‍ച്ച വ്യാധികളിലും മറ്റും ഭക്ഷ്യ ധാന്യത്തിന് ബുദ്ധിമുട്ട് നേരിടുന്നവരുമായ പട്ടിക വര്‍ഗ്ഗങ്ങള്‍ക്ക് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് മണ്‍സൂണ്‍ കാലത്ത് ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് ഭക്ഷ്യ ധാന്യ പദ്ധതി (ജൂണ്‍ മുതല്‍ സെപ്തംബര്‍ മാസം വരെ) ഒരു കുടുംബത്തിന് പ്രതിമാസം 750/-രൂപയുടെ ഭക്ഷ്യ ധാന്യം മഴക്കാലത്ത് ഊരുകളില്‍ കഴിയുന്നവര്‍ പട്ടിണിയിലാകില്ലെന്ന് ഉറപ്പുവരുത്തുന്ന പദ്ധതിയാണ്.ട്രൈബല്‍ ഓഫീസര്‍ കെ. ബാബു സ്വാഗതം പറഞ്ഞു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്‍ ഉദ്ഘാടനം ചെയ്തു. 

ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഖില സിവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ തങ്കച്ചന്‍,  മെമ്പര്‍ ഓമന കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രമോട്ടർ. രതീഷ് സിപി. നന്ദി പറഞ്ഞു.

No comments