ചിറ്റാരിക്കാലിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്നും കമ്പി മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി
വെള്ളരിക്കുണ്ട്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും ഇരുമ്പ് കമ്പി മോഷ്ടിച്ച് കടത്താൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കടുമേനി സ്വദേശി സുനിൽ(49)നെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ചെറുപുഴ സ്വദേശി ഷാജു ജോർജ് ചിറ്റാരിക്കാലിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും 10000 രൂപയുടെ ഇരുമ്പ് ഷീറ്റ് മോഷ്ടിച്ച് കടത്താൻ ശ്രമിക്കുമ്പോഴാണ് ഇയാളെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റുചെയ്തത്.
No comments