Breaking News

ചായക്കടയിൽ നിന്നും ലഹരിവസ്തുക്കൾ പിടികൂടി


ബിരിക്കുളം ബിരിക്കുളം സ്കൂളിന് സമീപത്തെ ചായക്കടയിൽ നിന്നും വിൽപ്പനക്ക് വെച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ബി.ഹരികൃഷ്ണനും സംഘവും പിടികൂടി ഹോട്ടൽ ഉടമയെ അറസ്റ്റു ചെയ്തു.

പരപ്പ പ്ലാന്തടംതട്ടിൽ  സാജു ബിരിക്കുളം സ്കൂളിന് സമീപം നടത്തുന്ന ചായക്കടയിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ചായക്കട കേന്ദ്രീകരിച്ച് ഇയാൾ വിദ്യാർത്ഥികൾക്കുൾപ്പെടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

No comments