വ്യാപാരിയെ ആക്രമിച്ച സംഭവം നടപടി ആവശ്യപ്പെട്ട് വ്യാപാരി വ്യാസായി ഏകോപന സമിതി കാസറഗോഡ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ ചിത്ര ഫാൻസിയുടെ സമീപത്ത് മാലിന്യം തള്ളാനുള്ള ശ്രമം തടഞ്ഞതിന്റെ വൈരാഗ്യത്തിൽ കടയുടമ രാജേഷിനെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരത്തിൽ യൂത്ത് വിംഗ് പ്രതിഷേധം നടത്തി.വ്യാപരികൾക്ക് എതിരെയുള്ള അക്രമം തടഞ്ഞില്ലെങ്കിൽ ജില്ലയിൽ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികൾ പറഞ്ഞു. അക്രമത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ പ്രകടനം നടത്തി.യൂത്ത് വിംഗ് കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് സമീർ, ജില്ലാ സെക്രട്ടറി നൗഫൽ,കെ.എം.എ. കാഞ്ഞങ്ങാട് യൂണിറ്റ് വൈസ് പ്രസിഡന്റ് രാജേന്ദ്രകുമാർ,യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സത്യ കുമാർ, ജനറൽ സെക്രട്ടറി മുനീർ, ട്രഷറർ അഫ്സർ, കാഞ്ഞങ്ങാട് യൂത്ത് വിംഗ് പ്രസിഡന്റ് നൗഷാദ് ഐകാർഡ് എന്നിവർ കാഞ്ഞങ്ങാട് സി ഐ ഷൈനുമായി ചർച്ച നടത്തി.
No comments