ബളാൽ മുത്തപ്പൻമല കരിങ്കൽ ക്വാറിയിലെ മൺകൂന മാറ്റുംവരെ പ്രവർത്തനം നിർത്തിവെക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണ
വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ മൂത്തപ്പൻ മല കരിങ്കൽ കോറിയിൽ ആശാസ്ത്രീയമായ രീതിയിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുവാനും അതുവരെ കോറിയുടെയും ക്രഷർയൂണിറ്റിന്റെയും പ്രവർത്തത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുവാനും ബളാൽ പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവ്വകക്ഷിയോഗത്തിൽ തീരുമാനമായി.
കോറിയിൽ നിന്നും നീക്കംചെയ്ത മണ്ണ് ശക്തമായമഴയിൽ അടിഭാഗത്തേക്ക് ഒലിച്ചു പോകുമെന്ന 50 കുടുംബങ്ങളുടെ ആശങ്കയെ തുടർന്നാണ് പഞ്ചായത്ത് നാട്ടുകരുൾപ്പെടെ ഉള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് സർവ്വകക്ഷിയോഗം വിളിച്ചത്.
കൂട്ടിയിട്ടിരിക്കുന്നമണ്ണ് മാറ്റുന്നത് അടക്കം കാര്യങ്ങൾ പരിഹരിക്കുവാൻ ജിയോളജിസ്റ്റിന്റെ മുൻപാകെ ചർച്ചനടത്തും. അതിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന റിപ്പോർട്ടിനു ശേഷമായിരിക്കും മണ്ണ് കൂമ്പാരംമാറ്റുക. അതിനായി കോറി ഉടമ സ്ഥലം കണ്ടെത്തണം.
കരിങ്കൽ കോറിയിൽ നിന്നും ഒഴുകി പോകുന്ന ചെളിവെള്ളം മൂലം സമീപത്തെ കിണറുകൾ മലിനമാകുന്നത് തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ യോഗം കോറി ഉടമയ്ക്ക് നിർദ്ദേശം നൽകി.
യോഗത്തിൽ വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ.ടി. അബ്ദുൾ കാദർ. വാർഡ് മെമ്പർ സന്ധ്യാശിവൻ. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. രേഖ, ഷോബി ജോസഫ്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹരീഷ് പി. നായർ. സി. ദാമോദരൻ. വി. കുഞ്ഞികണ്ണൻ. സാബു ഇടശേരി. ജോർജ്ജ് ജോസഫ് ആഴാത്ത്. പി. കെ. രാമചന്ദ്രൻ. ജിപ്സൺ മണക്കാട്ട്. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു
No comments