50 വർഷത്തോളം നീണ്ട തെയ്യം ഉപാസന കമ്പല്ലൂർ കൊല്ലാടയിലെ തെയ്യം കലാകാരൻ കുഞ്ഞിരാമൻ അരങ്ങൊഴിഞ്ഞു
കമ്പല്ലൂർ: തെയ്യങ്ങളുടെ ആചാര അനുഷ്ഠാനത്തെ ജീവിതം നൽകി ഉപാസിച്ച കമ്പല്ലൂർ കൊല്ലാടയിലെ എ.വി.കുഞ്ഞിരാമൻ (75) അരങ്ങൊഴിഞ്ഞു. പത്താം വയസിൽ ഓണത്താർ കെട്ടി തെയ്യ പ്രപഞ്ചത്തിലേക്ക് ചുവടുവച്ച ഈ കലാകാരൻ 10 വർഷം മുൻപു വരെ ഈ രംഗത്ത് സജീവമായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നാണ് വീട്ടിൽ വിശ്രമ ജീവിതത്തിലേക്ക് നീങ്ങിയത്. കൊല്ലാട പാലക്കുന്ന് വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ വയനാട്ട് കുലവൻ തെയ്യം വർഷങ്ങളോളം കെട്ടിയാടിയതും ഇദ്ദേഹമായിരുന്നു.
മലയോരത്ത് നൂറു കണക്കിനു മുത്തപ്പൻ തെയ്യങ്ങളേയും ഇദ്ദേഹം കെട്ടിയാടി.
ഭാര്യ: മീനാക്ഷി . മക്കൾ: ബീന, പരേതയായ റീന. മരുമക്കൾ : പ്രവീൺ ശ്രീകണ്ഠപുരം, രാധാകൃഷ്ണൻ പരിയാരം.
No comments