ചിക്കൻ കറിയിൽ പുഴു; മാലക്കല്ലിൽ ഹോട്ടൽ അടപ്പിച്ചു
രാജപുരം : ചിക്കൻ കറിയിൽ പുഴുവിനെ കണ്ടെത്തിയതിനെതുടർന്ന് പൊലീസ് ഹോട്ടൽ അടപ്പിച്ചു. മാലക്കല്ലിലെ ‘ഫാമിലി’ ഹോട്ടലിൽ കഴിഞ്ഞദിവസം രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് ചിക്കൻ കറിയിൽ നിറയെ പുഴുവിനെ കണ്ടെത്തിയത്. സംഭവം പൊലീസിനെ അറിയിച്ചതോടെഹോട്ടൽ അടപ്പിച്ചു. പരിശോധനയിൽ ഹോട്ടലിലെ പല പത്രങ്ങളും വൃത്തിഹീനമായ നിലയിൽ കണ്ടെത്തി. കള്ളാർ പഞ്ചായത്തിലെ പല ഹോട്ടലുകളിലും ആരോഗ്യവകുപ്പുദ്യോഗസ്ഥർ വേണ്ട പരിശോധന നടത്തുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. പരാതി പറഞ്ഞാൽപോലും ഇത്തരം പരിശോധന നടത്തുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
No comments