ഹൊസ്ദുർഗ്– വെള്ളരിക്കുണ്ട് ബൈപ്പാസ് വേണം ; കോടോം ബേളൂർ പഞ്ചായത്തിലെ ഗ്രാമസഭാ യോഗങ്ങളിൽ പ്രമേയം.
അട്ടക്കണ്ടത്തിന് പിന്നാലെ തിങ്കളാഴ്ച ചേർന്ന ചെരളം വാർഡിലും ചൊവ്വാഴ്ച ചേർന്ന തായന്നൂർ ഗ്രാമസഭാ യോഗത്തിലുമാണ് ആളുകൾ ബൈപ്പാസിനായി ശബ്ദമുയർന്നത്. ചെരളം ഗ്രാമസഭാ യോഗത്തിൽ മെമ്പർ ഇ ബാലകൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി ഗോപാലകൃഷ്ണൻ, പഞ്ചായത്ത് വികസന സമിതി അംഗം പി ഗംഗാധരൻ, കെ രാമചന്ദ്രൻ, കെ ബിജു, പി ആര്യ, മുസ്തഫ തായന്നൂർ, ലത ചെരളം എന്നിവർ സംസാരിച്ചു. വി പത്മനാഭൻ സ്വാഗതം പറഞ്ഞു.
തായന്നൂർ സാംസ്കാരിക നിലയിൽ ചേർന്ന 15 വാർഡ് ഗ്രാമസഭയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോധരൻ അധ്യക്ഷനായി. രജനി കൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശൈലജ, കെ നിമിഷ, പി വിജയൻ നേരംകാണാത്തടുക്കം, യു തമ്പാൻ നായർ, ടി പി ചന്ദ്രമോഹൻ നായർ, സജിത ശ്രീകുമാർ, പി ബിജു, ബിന്ദു കൃഷ്ണൻ, കരുണാകരൻ നായർ, ഇ ബാലകൃഷ്ണൻ സംസാരിച്ചു. രാജീവൻ ചീരോൽ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് തായന്നൂർ സ്കൂളിൽ വിപുലമായ യോഗം വിളിക്കാൻ തീരുമാനിച്ചു.
No comments